കാഞ്ഞങ്ങാട്:ക്വാറന്റീനിൽ കഴിയുന്നതിനിടെ വീട്ടിൽ നിന്നും പുറത്തിറങ്ങിയതിന് പതിമൂന്ന് പേർക്ക് എതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ഹോസ്ദുർഗ് ബീച്ച് , അടോട്ട്, അവിയിൽ, കൊത്തിക്കാൽ, ആലാമിപ്പള്ളി, ഹോസ്ദുർഗ് ,പഴയ കടപ്പുറം , ലക്ഷ്മിനഗർ, മരക്കാപ്പ് കടപ്പുറം എന്നിവിടങ്ങളിൽ വീടുകളിൽ ക്വാറന്റീനിൽ കഴിയവേ വീട്ടിൽ നിന്നും പുറത്തിറങ്ങിയതിനാണ് കേസ്. വിദേശത്തുനിന്നു വന്നതിനാൽ വീട്ടിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചാണ് പുറത്തിറങ്ങിയത്. പൊലീസ് സൈബർ സെല്ലിൽ ലഭിച്ച സന്ദേശത്തെ തുടർന്നാണ് കേസ്.