കാഞ്ഞങ്ങാട്: കല്ലൂരാവി രിഫാഹിയ പള്ളിക്ക് സമീപം താമസിക്കുന്ന ഷെഫീഖിനെ അക്രമിച്ചതായി പരാതി. ആവിയിലെ ബന്ധുവീട്ടിൽ വാഴയ്ക്ക് വെള്ളമൊഴിക്കുകയായിരുന്ന യുവാവിനെ അയൽവാസിയായ റഹീമും മകൻ നാസറും കണ്ടാലറിയാവുന്ന മറ്റ് ചിലരും ചേർന്ന് അക്രമിക്കുകയും വാഴ നശിപ്പിക്കുകയും ചെയ്തുവെന്ന് ഷെഫീഖ് ഹോസ്ദുർഗ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഷെഫീഖ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.