പാപ്പിനിശ്ശേരി: ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ 'ആയുർ രക്ഷാക്ലിനിക്' പ്രവർത്തനമാരംഭിച്ചു. 'കരുതലോടെ കേരളം, കരുത്തേകാൻ ആയുർവേദം' എന്ന സന്ദേശത്തോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതികളുടെ ഭാഗമായാണ് ആയുർ രക്ഷാ ക്ലിനിക്കിന് തുടക്കമായത്. ക്ലിനിക്കിന്റെ പ്രവർത്തനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. രാജൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഇ.വി. സുധീർ സ്വാഗതം പറഞ്ഞു.