കണ്ണൂർ: ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ഫിഷറീസ് വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലയിലെ പരിശോധനയിൽ ജില്ലയിൽ ഇതുവരെ പിടികൂടിയത് 2204 കിലോ കേടായതും ഫോർമാലിൻ കലർന്നതുമായ മത്സ്യം .

കഴിഞ്ഞ ദിവസം ഉളിക്കലിൽ നിന്നും ഉപയോഗയോഗ്യമല്ലാത്ത 11 കിലോ ചൂര മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ പി.കെ ഗൗരീഷ്, ഫുഡ് സേഫ്റ്റി ഓഫീസർ യു. ജിതിൻ, ഫിഷറീസ് ഇൻസ്‌പെക്ടർ അനീഷ്കുമാർ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ സുരേഷ് ബാബു, മുഹമ്മദ് ഇസാക്ക്, സുരേഷ് കുമാർ, ബിന്ദുരാജ് എന്നിവർ ഉൾപ്പെടുന്നതാണ് സ്‌ക്വാഡ്.