കണ്ണൂർ: കെ.എം ഷാജി എം.എൽ.എയ്‌ക്കെതിരെ വിജിലൻസ് കേസെടുക്കാൻ തീരുമാനിച്ചത് രാഷ്ട്രീയ പകപോക്കലാണെന്ന് കോൺഗ്രസ് നിയമസഭ കക്ഷി ഉപ നേതാവ് കെ.സി ജോസഫ് എം.എൽ.എ. മുഖ്യമന്ത്രി ഇത്രയും അധപ്പതിക്കാൻ പാടില്ലായിരുന്നു. ഇതുതന്നെയാണ് പി. ചിദംബരത്തെയും ഡി.കെ ശിവകുമാറിനെയും കേസിൽ കുടുക്കി പകരം വീട്ടുന്ന നരേന്ദ്ര മോഡി ശൈലിയെന്നും കെ.സി ജോസഫ് പറഞ്ഞു.