പാനൂർ: കുന്നോത്ത് പറമ്പ് പഞ്ചായത്തിന്റെ പാട്യം പഞ്ചായത്തുമായുള്ള അതിർത്തികൾ ഏപ്രിൽ 18 മുതൽ അടച്ചിടും. വിദേശത്തുള്ളവരുടേയും അന്യസംസ്ഥാനത്തുള്ളവരുടേയും കണക്കെടുപ്പും നടത്തും. ഒഴിഞ്ഞുകിടക്കുന്ന വാസയോഗ്യമായ വീടുകളുടെ കണക്കെടുപ്പും നടത്തുന്നുണ്ട്.

പഞ്ചായത്തിൽ മാംസം, മത്സ്യം, പച്ചക്കറി എന്നിവ വാഹനങ്ങളിൽ ക്കൊണ്ട് പോയി വിൽപന നടത്തുന്നതും നിരോധിച്ചു. പ്രസിഡന്റ് കരുവാങ്കണ്ടി ബാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ സെക്രട്ടറി വി.വി.പ്രസാദ്, മെഡിക്കൽ ഓഫീസർ ഡോ: കെ.ടി. സൽമത്ത്, എസ്.ഐ പി.പി. ഹരിദാസൻ, ഹെൽത്ത് ഇൻസ്‌പെക്ടർ വി.എം. മുജീബ് റഹ്മാൻ, ഭരണ സമിതി അംഗങ്ങൾ പങ്കെടുത്തു.