കണ്ണൂർ: ജനാധിപത്യ ഭരണസംവിധാനത്തിൽ വിമർശനങ്ങളും ആക്ഷേപങ്ങളും ഓരോ ഭരണാധികാരിയുടെയും പോരായ്മകൾ പരിഹരിക്കാൻ ഉപകരിക്കുമെന്ന അടിസ്ഥാന തത്വം പോലും മനസിലാക്കാതെ കെ.എം ഷാജി എം.എൽ.എക്കെതിരെ കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി അന്തസ്സില്ലാത്തതും മുഖ്യമന്ത്രി ഭീരുവിനെപ്പോലെ പെരുമാറുന്നതിന് തുല്യവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.
രാഷ്ട്രീയപരമായ വിമർശനങ്ങൾ കെ.എം.ഷാജി എം.എൽ.എ ഉയർത്തിയപ്പോൾ രാഷ്ട്രീയപരമായി അത് നേരിടാൻ കഴിയാതെ വന്നപ്പോൾ ഏകാധിപത്യ ഭരണാധികാരികൾ സ്വീകരിക്കുന്ന വിലകുറഞ്ഞ തന്ത്രം തന്നെയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും സതീശൻ പാച്ചേനി കുറ്റപ്പെടുത്തി.