കണ്ണൂർ: അഴീക്കോട് മണ്ഡലം ലീഗ് കമ്മിറ്റിയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി പുകയുന്ന ഗ്രൂപ്പ് പോരും കെ.എം.ഷാജി എം.എൽ.എയ്ക്കെതിരായ അഴിമതിക്കേസിന് ആക്കം കൂട്ടി.
തനിക്ക് അനഭിമതരായവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഷാജി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്ന് പരാതിയുണ്ടായിരുന്നു അഴീക്കോട് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന നൗഷാദ് പൂതപ്പാറയെ ലീഗിൽ നിന്നും പുറത്താക്കിയിരുന്നു. വ്യാജ പരാതി ചമച്ച് തന്നെ പുറത്താക്കിയതിനെതിരെ നൗഷാദ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്..
2013- 14 കാലയളവിൽ അഴീക്കോട് ഹൈസ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം തുടങ്ങുന്നതിന് സ്കൂൾ മാനേജർ മുസ്ലിം ലീഗ് പൂതപ്പാറ ശാഖാ സൊസൈറ്റിയെ സമീപിച്ചിരുന്നു.ഹയർ സെക്കൻഡറി അനുവദിച്ചാൽ ഒരദ്ധ്യാപക തസ്തികയ്ക്ക് വാങ്ങുന്ന പണം കമ്മിറ്റി ഓഫീസിന്റെ കെട്ടിടം നിർമ്മാണത്തിനായി നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടതായും പരാതിയിൽ സൂചിപ്പിക്കുന്നു.2014 ൽ കോഴ്സ് അനുവദിച്ചെങ്കിലും പണം നൽകേണ്ടെന്ന് ഷാജി സ്കൂൾ മാനേജ്മെന്റിനോട് പറഞ്ഞു.തുടർന്ന് ലീഗ് പ്രാദേശിക നേതൃത്വം പണം വാങ്ങുന്നതിൽ നിന്ന്പിന്തിരിഞ്ഞു.
പ്ളസ് ടു അനുവദിച്ചതിന് ചെലവഴിച്ച തുകയെക്കുറിച്ച് 2017ൽ സ്കൂൾ ജനറൽ ബോഡിയിൽ അന്വേഷണം വന്നപ്പോഴാണ് 25 ലക്ഷം രൂപ സ്കൂൾ മാനേജ്മെന്റ് ഷാജിക്ക് നൽകിയെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് ഷാജിക്കെതിരെ ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയതിന്റെ പേരിൽ ഏതാനും പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയെടുത്തു..ലീഗ് പ്രാദേശിക നേതൃത്വം നൽകിയ പരാതിയുടെ രേഖകൾ ഉൾപ്പെടുത്തിയാണ് കണ്ണൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവൻ പത്മനാഭൻ വിജിലൻസിന് പരാതി നൽകിയത്.. ഷാജി ഉൾപ്പെടെ അഴീക്കോട് പഞ്ചായത്തിലെ ലീഗ് നേതാക്കൾ 25 ലക്ഷം വാങ്ങിയതായി ലീഗിലെ ഒരു വിഭാഗം വിജിലൻസിന് മൊഴി നൽകുകയായിരുന്നു.
അഴീക്കോട് എഡുക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള. സ്കൂളിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കണക്കിൽപ്പെടാത്ത 35 ലക്ഷം രൂപ ലഭിച്ചതായി രേഖകളിൽ കാണിച്ചിരുന്നു.. ഈ തുക എവിടെപ്പോയെന്നതിന് രേഖകളിലില്ലെന്നു വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ തുക ഷാജിക്ക് കൊടുത്തതായി സൊസൈറ്റിയുടെ ജനറൽ ബോഡി യോഗത്തിൽ അംഗങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഷാജിക്കെതിരെ ലീഗ് പ്രാദേശിക നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക നൽകിയ പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്ന് സ്കൂൾ കമ്മിറ്റി തദ്ദേശസ്ഥാപനങ്ങൾക്ക് പരാതി കൈമാറുകയായിരുന്നു....