കണ്ണൂർ:കേരളത്തിന്റെ സാമ്പത്തിക വളർച്ചക്ക് കഴിഞ്ഞ കുറെ കാലമായി കരുത്തേകിക്കൊണ്ടിരിക്കുന്ന മലയാളികളായ പ്രവാസികളെ കൊവിഡ് - 19 മൂലമുണ്ടായിരിക്കുന്ന പ്രതിസന്ധിയിൽ നിന്നും നയതന്ത്ര ബന്ധങ്ങളെ ബാധിക്കാത്ത വിധത്തിൽ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന് അഖില കേരള യാദവസഭ കേന്ദ്ര - സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. തൊഴിലന്വേഷിച്ചും മറ്റു സന്ദർശന വിസയിലും ഗൾഫ് രാജ്യങ്ങളിൽ പോയി ലോക് ഡൗണിനാൽ അകപ്പെട്ട പോയവരെ ആരോഗ്യ പ്രശ്നങ്ങളടക്കം കണക്കാക്കി മുൻഗണന ക്രമത്തിൽ നാട്ടിലെത്തിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് വയലപ്രം നാരായണൻ, ആൾ ഇന്ത്യാ യാദവ മഹാസഭ സെക്രട്ടറി അഡ്വ.എം.രമേശ് യാദവ്, ജനറൽ സെക്രട്ടറി വിജയരാഘവൻ.., ട്രഷറർ എൻ.സദാനന്ദൻ എന്നിവർ ആവശ്യപ്പെട്ടു.
വൃദ്ധ ദമ്പതികളുടെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക്
മയ്യിൽ: സി.പി.എം കണ്ണാടിപ്പറമ്പ് തെരു ബ്രാഞ്ച് അംഗമായ ഏറൻ ബാബുവിന്റെ അച്ഛൻ ഏറൻ കൃഷ്ണനും അമ്മ കുറിയ നാരായണിയും പെൻഷൻ തുകയിൽ നിന്നും 2000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.തുക നാറാത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാണികൃഷ്ണന് കൈമാറി.