കണ്ണാടിപ്പറമ്പ്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾക്ക് അവധി നൽകിയതു കാരണം എസ് .എസ് എൽ.സി കുട്ടികൾക്ക് ബാക്കിയുള്ള പരീക്ഷ എഴുതാൻ ഓൺലൈൻ പരിശീലനം നൽകി കണ്ണാടിപ്പറമ്പ് ഹൈസ്‌കൂൾ. വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ സ്‌കൂൾ റിസോർസ് ഗ്രൂപ്പ് യോഗം വിളിച്ച് ചേർത്ത് പരിപാടിക്ക് രൂപം നൽകി. ക്ലാസ് ടീച്ചർമാരുടെയും ഗണിതം, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെയും സബ്‌ജക്ട് കൗൺസിൽ യോഗം വിളിച്ച് തുടർപരിപാടികൾ ആസൂത്രണം ചെയ്തു. തുടർന്ന് ക്ലാസ്സ് ടീച്ചർ ഓരോ ക്ലാസ്സ് അടിസ്ഥാനത്തിൽ വാട്സ് ആപ് ഗ്രൂപ്പ് വഴി വിശദമായ പദ്ധതി രൂപം കുട്ടികളിലും രക്ഷിതാക്കളിലും എത്തിക്കുകയും അവരെ ഫോണിൽ വിളിച്ച് കൂടുതൽ വ്യക്തത വരുത്തുകയും ചെയ്തു. ഈ വർഷം ആകെ 405 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.