കാഞ്ഞങ്ങാട്: ആൾതാമസമില്ലാത്തെ വീട്ടിൽ ക്ലിനിംഗിന് ജോലിക്ക് വിളിച്ച് അവിവാഹിതരായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്നു കോൺഗ്രസ് മുൻ കോടോം-ബേളൂർ മണ്ഡലം ഭാരവാഹി ഒടയംചാൽ ആലടുക്കത്തെ ഒ.സി. ജോസ് എന്ന മരോട്ടികുഴിയിൽ ജോസഫിനെ (62) എസ് .എം .എസ്. ഡി .വൈ. എസ് .പി ഹരിചന്ദ്ര നായക് അറസ്റ്റ് ചെയ്തു. മാർച്ച് 13നാണ് സംഭവം.പ്രതിയുടെ വീടിന് സമീപത്തെ ബന്ധുവീട്ടിൽ ജോലിക്ക് വിളിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എസ്. ടി. പ്രമോട്ടർ നിർബന്ധത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ച് പൊലീസിൽ വിവരമറിച്ചത്. കേസെടുത്ത വിവരമറിഞ്ഞ് പ്രതി ഒളിവിൽ കഴിയുകയായിരുന്നു.കേസ് ഒതുക്കി തീർക്കാൻ വൻ സമ്മർദ്ദം ഉണ്ടായിരുന്നു. പ്രതിയെ പിടികൂടാതെതിൽ പ്രതിഷേധിച്ച് ഡി .വൈ. എഫ് .ഐ പ്രവർവത്തകർ ഉന്നത ഉന്നത അധികാരികൾക്ക് പരാതി നൽകിയിരുന്നു.