പള്ളൂർ: സി.പി.എം. കോയ്യോട്ടുതെരു ബ്രാഞ്ച് മുൻ അംഗവും ഓട്ടോറിക്ഷ ഡ്രൈവറുമായിരുന്ന സത്യൻ കൊമ്മേരി (48) നിര്യാതനായി. പള്ളൂർ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു മുൻ പ്രസിഡന്റാണ്. അച്ഛൻ: പരേതനായ കൃഷ്ണൻ. അമ്മ: നാരായണി. ഭാര്യ: പ്രീത.
മക്കൾ: സയന (റിപ്പോർട്ടർ, തിരൂർ കേബിൾ വിഷൻ ചാനൽ), സായൂജ്. സഹോദരങ്ങൾ: കൊമ്മേരി പ്രകാശൻ, പ്രമോദ്, പരേതയായ പ്രമീള.