പയ്യന്നൂർ: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പൊലീസ് സേനാംഗങ്ങൾക്ക് കുടിവെള്ളവുമായി ഐ.എൻ.ടി.യു.സി. പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് നിരവധി കെയ്സ് കുടിവെള്ളമാണ് പയ്യന്നൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയത്. കോൺഗ്രസ് ജില്ലാ കമ്മിറ്റി മെമ്പർ വി.സി.നാരായണൻ ,സബ് ഇൻസ്പെക്ടർ പി.ബാബുമോന് കൈമാറി ഉദ്ഘാടനം ചെയ്തു .

കെ. എം .ശ്രീധരൻ, ആർ. വേണു, എൻ .അബ്ദുൾഖാദർ, കെ.എം.ഉമേശൻ , കച്ചേരി രമേശൻ, സി.കെ.ദിനേശൻ എന്നിവർ പങ്കെടുത്തു.