കണ്ണൂർ: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് ഫെറ്റോ കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.കെ വിനോദ് കുമാർ, എൻ.ടി.യു ജില്ലാ പ്രസിഡന്റ് മനോജ് മണ്ണേരി എന്നിവർ ആവശ്യപ്പെട്ടു. പോക്‌സോ കേസ് ദുരുപയോഗം ചെയ്യപ്പെടുന്ന സംഭവങ്ങൾ അദ്ധ്യാപക സമൂഹം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. രാഷ്ട്രീയ പകപോക്കലിന് പിഞ്ചു കുട്ടികളെ ഉപയോഗപ്പെടുത്തുന്നത് അത്യന്തം നീചവും നിന്ദ്യവും ആണെന്നും ഇവർ പറഞ്ഞു.