തലശ്ശേരി : മാഹി -തലശ്ശേരി ബൈപാസിൽ രണ്ട് അടിപ്പാതകൾക്ക് അനുമതി ലഭിച്ചു. മുഴപ്പിലങ്ങാട് -മാഹി -തലശ്ശേരി ബൈപാസിന് ' കോടിയേരി മുതൽ മാഹി വരെ വരുന്ന ഭാഗങ്ങളിൽ അടിപ്പാതയോ മേൽപാലമോ വേണമെന്ന ആവശ്യം മുൻനിർത്തി നാട്ടുകാർ ആക്ഷൻ കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം കെ. മുരളീധരൻ എം. പി ഇടപെട്ടതിനെ തുടർന്നാണ് അടിപ്പാതകൾക്ക് അനുമതി ലഭിച്ചത്.
എം.പിയുടെ അഭ്യർത്ഥന പ്രകാരം നാഷണൽ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥർ ഈ മേഖലകളിൽ സന്ദർശനം നടത്തിയിരുന്നു. പിന്നീട് ഡൽഹിയിൽ എൻ. എച്ച് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ട്രാൻസ്‌പോർട്ടിനായുള്ള പാർലിമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ചർച്ചകൾ നടന്നു. തുടർന്ന് ദേശീയ പാത ഡിസൈനിംഗ് വിഭാഗവും സ്ഥലത്തെത്തി പരിശോധിച്ചു.