കൂത്തുപറമ്പ്: താലൂക്ക് ആശുപത്രിയിൽ സ്രവ പരിശോധനാ കേന്ദ്രം ആരംഭിച്ചു. ജില്ലയിൽ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുള്ള കൂത്തുപറമ്പ് നഗരസഭ പ്രദേശത്തും പാട്യം, കോട്ടയം, കതിരൂർ ഗ്രാമപഞ്ചായത്തുകളിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സ്രവപരിശോധനാ കേന്ദ്രം ആരംഭിച്ചത്.