ചെറുവത്തൂർ:ചെറുവത്തൂർ ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. ഞാണം കൈ വളവിലെ ഇറക്കത്തിലുള്ള ജംഗ്ഷ്ഷനിലാണ് ടാങ്കർ ലോറി മറിഞ്ഞത്. ശനിയാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. മംഗലാപുരത്തു നിന്നും കോഴിക്കോട് ഗ്യാസുമായ് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാതകചോർച്ച ഇല്ലാത്തത് വൻ ദുരന്തം ഒഴിവാക്കി. ചന്തേര പൊലീസ്, തൃക്കരിപ്പൂർ ഫയർഫോഴ്സ് സംഘം എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഒരു മണിക്കൂർ നേരം ഗതാഗതം തടസ്സപ്പെട്ടു.