കൂത്തുപറമ്പ്:റെഡ് അലർട്ട് നിയമം ലംഘിക്കുന്നവർക്കെതിരെ ബോധവത്ക്കരണ മോക്ഡ്രില്ലുമായി കൂത്തുപറമ്പ് പൊലീസ് രംഗത്ത്. നിയമ ലംഘകരെ ക്വാറന്റയിൻ ക്യാമ്പിലേക്ക് മാറ്റുന്നതാണ് മോക്ഡ്രില്ലിലൂടെ അവതരിപ്പിച്ചത്. മൂര്യാട്, അടിയറപ്പാറ ഭാഗങ്ങളിൽ ആംബുലൻസുമായി എത്തിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ മോക്ഡ്രിേൽ. കൂത്തുപറമ്പ് നഗരസഭയിൽ റെഡ് അലർട്ട് നിലവിലുണ്ടെങ്കിലും ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നത് വ്യാപകമായ സാഹചര്യത്തിലാണ് പൊലീസിന്റെ ബോധവത്ക്കരണം. കൂത്തുപറമ്പ് എസ്.ഐ.പി.ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പൊലീസിന്റെ വ്യത്യസ്ഥമായ നടപടി. നിയമ ലംഘകർക്കെതിരെ വരും ദിവസങ്ങളിൽ ക്വാറന്റയിൻ നടപടികൾ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.