കാഞ്ഞങ്ങാട്: പള്ളിക്കര പഞ്ചായത്തിലെ ആലക്കോട് കല്യാണി, മുഹമ്മദ് മുക്കൂട് എന്നിവരുടെയും തൊട്ടടുത്ത പറമ്പായ അജാനൂർ പഞ്ചായത്തിലെ നാട്ടക്കല്ല് അബ്ദുള്ളയുടെയും പറമ്പിലെ പന്ത്രണ്ടേക്കറോളം സ്ഥലത്തെ മരങ്ങളും കുറ്റിക്കാടുകളും കത്തിനശിച്ചു. ഇന്നലെ പകൽ സമയത്താണ് തീ ആളിപടർന്നത്. നാലു മണിക്കുറോളം പണിപ്പെട്ടാണ് തീ പൂർണ്ണമായും അണക്കാനായത്.