കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിന്റെ പേരിൽ കെ.എം ഷാജി എം.എൽ.എക്കെതിരെ കള്ളപരാതി നൽകി വിജിലൻസിനെ കൊണ്ട് കേസെടുപ്പിച്ച നടപടി രാഷ്ട്രീയ ഫാസിസത്തിന്റെ തെളിവാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ. എ.ഡി. മുസ്തഫ. ആറ് വർഷം മുമ്പ് നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തിൽ ഇപ്പോൾ കേസെടുത്തത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. കേസിനെ രാഷ്ട്രീയമായും നേരിടുമെന്ന് എ.ഡി. മുസ്തഫ അറിയിച്ചു.