കണ്ണൂർ: സംസ്ഥാന പുനഃസംഘടനാ സമയത്ത് കേരള- കർണാടക സംസ്ഥാനങ്ങൾ സംയുക്തമായി അംഗീകരിച്ച് സ്ഥാപിച്ച അതിർത്തി നിർണ്ണയ രേഖ കാറ്റിൽപറത്തി കേരളത്തിന്റെ ഭൂമിയിൽ മുറിച്ചിട്ട മരം കർണാടക വനപാലക സംഘം കൊണ്ടുപോയത് റവന്യൂ വകുപ്പിന്റെ ഗുരുതര വീഴ്ച മൂലമാണെന്നും കർണാടകയുടെ നടപടി പ്രതിരോധിക്കാൻ കഴിയാതെ വന്നത് നാണക്കേടാണെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി.
50 വർഷമായി മാക്കൂട്ടത്ത് കേരളത്തിന്റെ റവന്യൂ ഭൂമിയിൽ താമസിക്കുന്ന മലയാളി ദമ്പതിമാരെ കർണാടക വനപാലക സംഘം മൂന്നു മാസം മുൻപ് വീട്ടുമുറ്റത്തെ മരം മുറിച്ചതിന് അറസ്റ്റ് ചെയ്ത സംഭവത്തെ തുടർന്ന് ശക്തമായ ഇടപെടൽ നടത്തിയിരുന്നെങ്കിൽ കേരളത്തിന് ഈ അതിക്രമം കൈയും കെട്ടി നോക്കി നില്‌ക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും സതീശൻ പാച്ചേനി പറഞ്ഞു.