കണ്ണൂർ: കാറിന്റെ ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ അദ്ധ്യാപകനും കുടുംബത്തിനും പൊലീസുദ്യോഗസ്ഥന്റെ കൈത്താങ്ങ്. രോഗിയായ പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പയ്യന്നൂർ കോത്തായി മുക്കിൽ അദ്ധ്യാപകനും കുടുംബവും കുടുങ്ങിയത്. പയ്യന്നൂരിൽ ലോക്ക് ഡൗൺ ഡ്യൂട്ടി ചാർജുള്ള ഡിവൈ.എസ്.പി യു. പ്രേമനും സംഘവും ഡ്യൂട്ടിക്കിടയിൽ ഇവരെ കണ്ടു കാര്യം തിരക്കി.

പ്രായം ചെന്നയാളെ ഉടൻ ആശുപത്രിയിൽ എത്തിക്കേണ്ടതില്ലെന്നും ടയർ മാറ്റാൻ അറിയാത്തതാണ് പ്രശ്‌നമെന്നും യാത്രക്കാർ പൊലീസിനെ അറിയിച്ചു. എ.എസ്.ഐ ശിവദാസൻ വളരെ പെട്ടെന്നു തന്നെ ടയർ മാറ്റിയിട്ടു കൊടുത്ത് അവരെ ആശുപത്രിയിലേക്ക് അയച്ചു.