കണ്ണൂർ: മുഴക്കുന്നിൽ കൗമാരക്കാരിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പീഡനം നടത്തിയ സി.പി.എം പ്രവർത്തകനായ പ്രതിയെ അറസ്റ്റ് ചെയ്യാതെ ഭരണ സ്വാധീനത്താൽ സംരക്ഷിക്കുന്ന പൊലീസ് സമീപനം ശരിയല്ലെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. പോക്‌സോ ആക്ട് പ്രകാരം കേസെടുത്തിട്ട് രണ്ട് മാസത്തോളമായെങ്കിലും വേട്ടക്കാരെ സംരക്ഷിക്കുകയാണ് ആഭ്യന്തര വകുപ്പെന്നും സതീശൻ പാച്ചേനി കുറ്റപ്പെടുത്തി.