നിലവിൽ രോഗ ബാധിതർ 53
നീരിക്ഷണത്തിൽ 5857
വീട്ടിൽ 5740
ആശുപത്രിയിൽ 117
കാസർകോട്: ഏറ്റവും കൂടുതൽ കൊവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ല എന്ന ഖ്യാതി കാസർകോടിന് സ്വന്തം. ഇതുവരെയായി 115 പേർ ജില്ലയിൽ രോഗവിമുക്തരായി. ആകെയുള്ള രോഗികളിൽ 68.45 ശതമാനം പേരാണ് ഇതുവരെയായി രോഗവിമുക്തരായത്.
ശനിയാഴ്ച ജില്ലയിൽ പുതുതായി ആർക്കും കൊവിഡ്19 രോഗം സ്ഥീരീകരിച്ചിട്ടില്ല. രണ്ട് പരിശോധനാഫലം നെഗറ്റീവായി. രണ്ട് പേരും കാസർകോട് ജനറൽ ആശുപത്രിയിൽ നിന്നാണ് ഡിസ്ചാർജ് ആയത്. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 53 ആയി ചുരുങ്ങി. ഇവരിൽ 49 പേർ ജില്ലയിലും നാല് പേർ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലുമാണ് ചികിത്സയിലുള്ളത്. വീടുകളിൽ 5740 പേരും ആശുപത്രികളിൽ 117 പേരുമാണ് നിരീക്ഷണത്തിൽ ഉള്ളത്.
ഇന്നലെ പുതിയതായി 10 പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കമ്മ്യൂണിറ്റി സർവ്വേ പ്രകാരം 3405 വീടുകൾ ഫീൽഡ് വിഭാഗം ജീവനക്കാർ സന്ദർശനം നടത്തി. 34 പേരെ സാമ്പിൾ ശേഖരണത്തിനായി റെഫർ ചെയ്തു. ഇതിൽ 13 പേർ പോസിറ്റീവ് കേസുകളുമായി സമ്പർക്കം ഉള്ളവരും 22 പേർ പോസിറ്റീവ് കേസുമായി സമ്പർക്കം ഇല്ലാത്തവരും ആണ്. നീരിക്ഷണത്തിലുള്ള 2044 പേർ നീരിക്ഷണ കാലയളവ് പൂർത്തീകരിച്ചു. മുംബൈ സാവിത്രി ചാരിറ്റബിൾ ട്രസ്റ്റ് ഏഴര ലക്ഷം രൂപയുടെ പി പി ഐ കിറ്റുകൾ ജില്ലാമെഡിക്കൽ ഓഫീസർക്ക് കൈമാറി.
ആശുപത്രി ജീവനക്കാരുടെ
ലാളനയിൽ ഒന്നാം പിറന്നാൾ
ഒന്നാം പിറന്നാൾ കൊവിഡ് ആശുപത്രിയിൽ അപ്രതീക്ഷിതമായ നിമിഷത്തിലൂടെ കടന്നുപോയ സന്തോഷത്തിൽ ആണ് പള്ളിക്കൽ ആലങ്കൂർ വിദ്യനഗർ സ്വദേശികളായ ദമ്പതികളുടെ മകൾ. കഴിഞ്ഞ മാസം 17 നു ദുബായിൽ നിന്നും വന്ന കുഞ്ഞിന്റെ പിതാവിന് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാതാവും കൊവിഡ് ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലാണ് . ആശുപത്രി ജീവനക്കാർ ഒരുക്കിയ ഈ ഒന്നാം പിറന്നാളിൽ സന്തോഷിക്കുന്നതായി മാതാപിതാക്കൾ അറിയിച്ചു.