അമ്പലത്തറ: കർണ്ണാടകയിൽ നിന്ന് ഊടുവഴികളിലൂടെ മാരുതി കാറിൽ കടത്തിയ നാടൻ ചാരായവുമായി യുവാക്കൾ അമ്പലത്തറ പൊലീസിന്റെ പിടിയിലായി. പുല്ലൂർ പെരളം സ്വദേശികളായ പി ഗംഗാധരൻ (46) വി. ബിജിലാൽ (31 ) എന്നിവരെ 20 ലിറ്ററോളം വരുന്ന നാടൻ ചാരായവുമായി പുല്ലൂർ തടത്തിൽ വച്ചാണ് അമ്പലത്തറ സി .ഐ ടി. ദാമോദരനും സംഘവും പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ആൾട്ടോ കാറും പിടിച്ചെടുത്തു. എ .എസ് .ഐ രാജൻ, സി. പി. ഒ മാരായ പ്രേമൻ, ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.