മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഘട്ട അണു നശീകരണ പ്രവർത്തനം നടത്തി. വിമാനത്താവളത്തിലെ അഗ്നി രക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശ പ്രകാരം അണു നശീകരണം നടത്തിയത്. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, ഹൗസ് കീപ്പിംഗ് വിഭാഗങ്ങളിലെ ജീവനക്കാർക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ബോധവൽക്കരണവും പരിശീലനവും നൽകിയിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് മേയ് മൂന്നു വരെ വിമാന സർവീസുകൾ നിർത്തി വെച്ചിരിക്കുകയാണ്.