രാജപുരം : ആവശ്യവസ്തുക്കൾ വില്പന നടത്തുന്ന പലചരക്ക് കടയുടെ മറവിൽ മലഞ്ചരക്ക് വ്യാപാരം നടത്തിയതിന് രാജപുരം പൊലീസ് കേസെടുത്തു. പൂടങ്കൽ സി .ജെ. ട്രേഡേഴ്സ് ഉടമ രാജപുരം ഒന്നാം മൈലിലെ ചോലിക്കര ഡൊമനിക് (50) കൊട്ടോടിയിലെ ചോലിക്കര ജോണ് ( 53) എന്നിവർക്ക് എതിരെയാണ് കേസ്.

കിലോയ്ക്ക് 78 രൂപയുള്ള കശുവണ്ടി 70 രൂപ നൽകിയാണ് ഇവർ വാങ്ങിച്ചത്. രണ്ടു കടകളിൽ നിന്നായി 45 കിലോ കശുവണ്ടിയും പിടിച്ചെടുത്തു. ,മലയോരത്ത് 50 രൂപ നൽകി കശുവണ്ടി വാങ്ങിക്കുന്നതായി വിവരം ലഭിച്ചതായി സി ഐ ബാബു പെരിങ്ങേത്ത് പറഞ്ഞു.