മട്ടന്നൂർ: ഓട്ടോയിൽ കടത്തുകയായിരുന്ന വൻ ലഹരി വസ്തു ശേഖരം എക്സൈസ് സംഘം പിടികൂടി.കോളാരി കുമ്പം മൂലയിൽ നിന്നാണ് 5000 ത്തോളം പായക്കറ്റ് ഹാൻസ്,കൂൾ ലിപ്സ് എന്നിവ പിടികൂടിയത്.ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ കെ.ആനന്ദകൃഷ്ണനും സംഘവുമാണ് ഇവ പിടികൂടിയത്. ഡ്രൈവർ കുമ്പം മൂല സ്വദേശി ടി.റിയാസ് ഓടി രക്ഷപ്പെട്ടു.ലോക് ഡൗൺ പാശ്ചാത്തത്തലത്തിൽ എക്സൈസ് സംഘം പരിശോധന കർശനമാക്കിയിരുന്നു.പരിശോധനാ സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ പി.വി.വത്സൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.കെ.അനിൽകുമാർ, ബെൻഹർ കോട്ടത്തുവളപ്പിൽ, സീനിയർ എക്സൈസ് ഡ്രൈവർ കെ.ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.