കാഞ്ഞങ്ങാട്: കൊവിഡ് പ്രതിരോധത്തിനായി കാസർകോട് മെഡിക്കൽ കോളജിലേക്ക് ഒരു ലക്ഷം രൂപയുടെ പേഴ്സണൽ പ്രൊട്ടക്ടീവ് എക്വിപ് മെന്റ് (പി.പി.ഇ ) നൽകാൻ മർച്ചന്റ് നേവി ഓഫീസേഴ്സ് ആൻഡ് എൻജിനിയേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. രണ്ടു ദിവസത്തിനകം ഇവ ആരോഗ്യ വിഭാഗത്തിനു കൈമാറും.
രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും പെട്രോളിയം ഉത്പന്നങ്ങളുടെയും ഭക്ഷ്യ വസ്തുക്കളുടെയും സുഗമമായ ചരക്കു നീക്കത്തിന് വേണ്ടി ലോകം കൊവിഡിൽ വിറങ്ങലിച്ചു നിൽക്കുന്ന സമയത്തും അക്ഷീണം പ്രവർത്തിക്കുന്ന മർച്ചന്റ് നേവി ജോലിക്കാരെ അസോസിയേഷൻ അഭിനന്ദിച്ചു. ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് നാരായണൻ കൂക്കൾ അദ്ധ്യക്ഷത വഹിച്ചു.