കാഞ്ഞങ്ങാട്:മൂന്ന് ദിവസത്തെ പരിശ്രമത്തിനൊടുവിൽ കർണ്ണാടക ഉഡുപ്പിയിൽ നിന്ന് ആയുർവേദ മരുന്ന് തൃശ്ശൂർ ഫയർഫോഴ്‌സ് ഓഫീസർക്ക് എത്തിച്ച് നൽകി ചൈൽഡ് പ്രൊട്ടക്റ്റ് ടീം. കർണാടക ഉഡുപ്പിയിൽ നിന്ന് പലരുടെയും സഹായത്തോടെ കൈമാറി മഞ്ചേശ്വരം പൊലീസിന്റെ കയ്യിൽ എത്തി.അവിടെനിന്ന് ട്രാഫിക് പൊലീസ് കാസർകോട്ടേക്കും അവിടെ നിന്ന് മറ്റൊരു ട്രാഫിക് പൊലീസ് യൂണിറ്റ് വഴി കാഞ്ഞങ്ങാടെക്കും എത്തി.
കാഞ്ഞങ്ങാട് സൗത്തിൽ വച്ച് ഹൈവേ പൊലീസ് എസ് .ഐ ഭാസ്‌കരൻ സാറിൽ നിന്ന് ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡന്റുകൂടിയായ സി.കെ. നാസർ കൈപ്പറ്റി. തൃശ്ശൂർ ഫയർഫോഴ്‌സിൽ ജോലി ചെയ്യുന്ന ഷാജു എന്ന ഉദ്യോഗസ്ഥനാണ് ഈ മരുന്ന്. 18ന് രാവിലെ ഇത് തൃശ്ശൂരിൽ എത്തിക്കാൻ കാഞ്ഞങ്ങാട് ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ കെ. വി. പ്രഭാകരനെ ഏൽപിച്ചു.
കേരളത്തിൽ രോഗികൾക്ക് അവശ്യ മരുന്ന് എത്തിക്കുന്ന ഫയർഫോഴ്‌സിന് മറ്റ് സംസ്ഥാനത്ത് നിന്ന് പാർസൽ എത്തിക്കാൻ നിലവിൽ സംവിധാനം ഇല്ല. ചൈൽഡ് പ്രൊട്ടക്ട് ടീം തൃശ്ശൂർ ജില്ല കമ്മിറ്റി അംഗം രഞ്ജിനി അനിലിന്റെ അഭ്യർത്ഥന പ്രകാരം വൈസ് പ്രസിഡന്റ് ശാന്തകുമാർ, സംസ്ഥാന സെക്രട്ടറി വിനോദ് അണിമംഗലത്ത് എന്നിവരാണ് യാത്ര കോർഡിനേറ്റ് ചെയ്തത്.
ഫോട്ടോ ; കർണ്ണാടക ഉടുപ്പിയിൽ നിന്ന് തൃശ്ശുരിലേക്ക് കൊടുത്തു വിട്ട ആയുർവേദമരുന്ന് കാഞ്ഞങ്ങാട് സൗത്തിൽ ഹൈവേ പൊലീസ് എസ് ഐ ഭാസ്‌കരനിൽ നിന്ന് സി .കെ നാസർ കാഞ്ഞങ്ങാട് ഏറ്റു വാങ്ങുന്നു