കണ്ണൂർ :സ്‌പ്രിൻക്ളർ ഇടപാടിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ലാവ്‌ലിൻ കേസിന് സമാനമായ അഴിമതിയാണ് നടന്നത്. സ്‌പ്രിൻക്ളർ ഇടപാടിൽ കൂടുതൽ കണ്ണികളുണ്ടോയെന്നും അന്വേഷിക്കണം. സ്വകാര്യ വിവരങ്ങൾ വിറ്റ് കാശാക്കുന്ന ആദ്യ സർക്കാരാണിത്.

ജനങ്ങളുടെ മനസിലെ പുകമറ ഇല്ലാതാക്കണമെന്നും സുധാകരൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും സംബന്ധിച്ചു.