ചീമേനി : ലോക് ഡൗൺ കാലത്ത് ചുട്ട് പൊള്ളുന്ന വേനലിലും സേവനമനുഷ്ഠിക്കുന്ന പൊലീസുകാർക്ക് കൊടക്കാട് ബാങ്കിന്റെ സഹകരണ സ്പർശം. ചീമേനി പൊലിസ് സ്റ്റേഷനിലെ മുഴുവൻ പൊലീസ് ഓഫീസർമാർക്കും കൊടക്കാട് സർവ്വീസ് സഹകരണ ബാങ്കിന്റഎ നേതൃത്വത്തിൽ സൺ ഗ്ലാസ്സ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈ:പ്രസിഡന്റ് കെ.നാരായണൻ , ചീമേനി സി.ഐ എ.അനിൽകുമാറിന് കൈമാറി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് സി.വി.നാരായണൻ, സെക്രട്ടറി കെ.പ്രഭാകരൻ, ഭരണ സമിതി അംഗങ്ങളായ സി.മാധവൻ, പി.ടി.മോഹനൻ, പൊലീസ് സബ് ഇൻസ്പെക്ടർമാരായ പി.കരുണാകരൻ, ടി.ടി സുവർണ്ണൻ, എ. എസ്.ഐ രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.