ധർമ്മടം: കേരള കൗമുദി പത്രവിതരണത്തിനിടെ ചിറക്കുനി ഏജന്റായ കെ.ടി. സമീർദാസിനെ പൊലീസ് കൈയേറ്റം ചെയ്തു. കഴിഞ്ഞദിവസം രാവിലെ ചിറക്കുനിയിൽ വച്ച് ധർമ്മടം എസ്.ഐ മഹേഷ് കണ്ടമ്പേത്ത് അസഭ്യം പറഞ്ഞ് പിടിച്ചു തള്ളുകയായിരുന്നുവത്രെ. തിരച്ചറിയൽ കാർഡ് കാണിച്ചിട്ടും പൊലീസ് വകവച്ചില്ലെന്ന് ആരോപണമുണ്ട്.