തളിപ്പറമ്പ്: ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി തളിപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാര ഭവനിൽ ഉപവാസം നടത്തി.സർക്കാരും ആരോഗ്യ വകുപ്പും നൽകിയ നിർദ്ദേശമനുസരിച്ച് മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുകൊണ്ടുമായിരുന്നു ഉപവാസം.യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.താജുദ്ധീൻ സ്വാഗതവും ജയരാജ് നന്ദിയും പറഞ്ഞു. ഷൗക്കത്ത് ഫൺ സിറ്റി, ഇബ്രാഹിൻ,സുബൈർ സൂപ്പർ വിഷൻ,മുഹമ്മദ് കുഞ്ഞി, എം.എ.മുനീർ, കെ.വി.ടി.ഗഫൂർ എന്നിവർ നേതൃത്വം നൽകി