കാഞ്ഞങ്ങാട്: ഒറ്റ ചുവടിൽ വിളഞ്ഞ 60 കിലോ തൂക്കം വരുന്ന ഭീമൻ കപ്പയായിരുന്നു ഇന്നലെ കാഞ്ഞങ്ങാട് നഗരസഭയിലെ സമൂഹ അടുക്കളയിലെ താരം.അടമ്പിൽ മോഹനന്റെ പറമ്പിൽ നിന്നാണ് ഈ കപ്പ സമൂഹ അടുക്കളയിലേക്ക് എത്തിച്ചത്.
നഗരസഭ ചെയർമാൻ വി.വി.രമേശനും നഗരസഭ സെക്രട്ടറി എം.കെ ഗിരീഷും അടമ്പിലിലെത്തി മോഹനനിൽ നിന്ന് പറമ്പിൽ ചെന്ന് കപ്പ ഏറ്റുവാങ്ങുകയായിരുന്നു.കാഞ്ഞങ്ങാട് നഗരസഭയിലെ റേഷൻ കട വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യ കിറ്റുകൾ പാക്കു ചെയ്യുന്ന സന്നദ്ധ പ്രവർത്തകർക്ക് കപ്പക്കറി നൽകുമെന്ന് നഗരസഭ ചെയർമാൻ വി.വി രമേശൻ അറിയിച്ചു.വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ എൻ.ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർ എം.ബാലകൃഷ്ണൻ എ.ഡി.എസ് സെക്രട്ടറി ശ്യാമള എന്നിവരും കപ്പ ഏറ്റുവാങ്ങുന്ന ചടങ്ങിൽ സംബന്ധിച്ചു.