കാസർകോട് : മാർച്ച് 16 ന് ദുബായിൽ നിന്ന് വന്ന ചെമ്മനാട് തെക്കിൽ സ്വദേശിയായ 48 വയസുള്ള പുരുഷന് ഇന്നലെ രോഗം സ്ഥിരീകരിച്ചു. രോഗ വിമുക്തരായ എട്ടു പേരിൽ മൂന്നു പേർ വീതം കാസർകോട് ജനറൽ ആശുപത്രിയിലും കാസർകോട് ഗവ.മെഡിക്കൽ കോളേജിലും ചികിത്സയിലുള്ളവരാണ്. രണ്ടു പേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ഡി.എം.ഒ ഡോ. എ.വി. രാംദാസ് പറഞ്ഞു. ജില്ലയിൽ 5194 പേരാണ് നീരീക്ഷണത്തിൽ ഉള്ളത്. വീടുകളിൽ 5091പേരും ആശുപത്രികളിൽ 103 പേരുമാണ് നീരിക്ഷണത്തിൽ ഉള്ളത്.

ജില്ലയിൽ ഇതുവരെ 123 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. നിലവിൽ 46 പോസിറ്റീവ് കേസ് ആണുള്ളത്. കമ്മ്യൂണിറ്റി സർവ്വേ പ്രകാരം 1406 വീടുകൾ ഫീൽഡ് വിഭാഗം ജീവനക്കാർ സന്ദർശനം നടത്തി. 10 പേരെ സാമ്പിൾ ശേഖരണത്തിനായി റെഫർ ചെയ്‌തു. നീരിക്ഷണത്തിലുള്ള 684 പേർ നീരിക്ഷണ കാലയളവ് പൂർത്തീകരിച്ചു. പുതിയതായി 21 പേരെ കൂടി നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.