പാനൂർ: ലോക് താന്ത്രിക് ജനതാദൾ കുന്നോത്തുപറമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കെ.പി. മോഹനൻ നിർവഹിച്ചു. എൻ.കെ. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രവീന്ദ്രൻ കുന്നോത്ത്, കരുവാങ്കണ്ടി ബാലൻ, ചീളിൽ ശോഭ, ഒ. മോഹനൻ, കെ.പി. നന്ദനൻ, കെ.പി. പ്രഭാകരൻ, നിമീഷ് കോറോത്ത്, രഞ്ജിത്ത്, സരിത എന്നിവർ സംബന്ധിച്ചു.
60 ലിറ്റർ വാഷ് നശിപ്പിച്ചു:
പാനൂർ: പൊലീസ് ചെണ്ടയാട് ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ വാഷ് കണ്ടെത്തി നശിപ്പിച്ചു. ചെണ്ടയാട് പറ്റുണ്ട കുന്നുഭാഗത്ത് നിന്നാണ് 60 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചത്. പ്രിൻസിപ്പൽ എസ്.ഐ. കെ. സന്തോഷ്, സോമൻ, അഭിലാഷ്, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.