കണ്ണൂർ: നഗരത്തിലെ കനിയിൽ പാലത്ത് അമ്പത് കുപ്പികളിലായി സൂക്ഷിച്ച 25 ലിറ്റർ വിദേശമദ്യം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. സനിലിനെ നേതൃത്വത്തിൽ പിടികൂടി. ഷംജൂസ് ക്വാർട്ടേഴ്‌സിലെ മുറിയിൽ സൂക്ഷിച്ച മദ്യമാണ് പിടികൂടിയത്. കൊട്ടാരക്കരയ്‌ക്കടുത് ഓടനാവട്ടം പരുത്തിയറ റോമയോ ഭവനിൽ റോമയോ (33) വിനെ അറസ്റ്റ് ചെയ്തു.
പ്രിവന്റീവ് ഓഫീസർ വി.പി, ഉണ്ണികൃഷണൻ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ സി.വി.ദിലീപ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എൻ.ടി. ധ്രുവൻ, സി.ഇ.ഒ മാരായ സി.എച്ച്. റിഷാദ്, രജിത്ത് എന്നിവരും ഉണ്ടായിരുന്നു.