foot-ball-

മലപ്പുറം: കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്തവർ നാടിന് തലവേദനയാകുന്നു. കൊവിഡ് വൈറസ് വ്യാപനത്തിൽ നിന്ന് സംസ്ഥാനം തലയൂരി വരുന്നതിനിടെയാണ് മലപ്പുറത്ത് നിയന്ത്രണവും നിയമലംഘനവും അരങ്ങേറിയത്. ലോക്ക് ഡൗൺ ലംഘിച്ച് നടത്തിയ ഫുട്‌ബോൾ കളി വാക്കേറ്റത്തിലും കൈയാങ്കളിയിലും ആയുധ പ്രയോഗത്തിലും കലാശിച്ചു. സംഘർഷത്തിനിടെ യുവാവിനെ വാളുകൊണ്ട് വെട്ടിപ്പരിക്കേൽപിച്ചു. മലപ്പുറം താനൂർ ഉണ്യാലിൽ ആണ് സംഭവം. കഴുത്തിൽ വെട്ടേറ്റ അക്ബർ ബാദുഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചീനിച്ചിന്റെ പുരക്കൽ ഉനൈസിനെ (23) സി.ഐ.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. നേരത്തെ രണ്ട് കേസിലെ പ്രതിയാണ് അറസ്റ്റിലായ ഉനൈസ്.