തൃക്കരിപ്പൂർ: പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയ നിലക്കടല കൃഷിയിൽ നൂറുമേനിയുമായി തെക്കെ മാണിയാട്ടെ കർഷകനായ ഉണ്ണിക്കൃഷ്ണൻ. സ്വകാര്യവ്യക്തിയുടെ 10 സെന്റ് സ്ഥലത്താണ് നിലക്കടല വിളഞ്ഞത്.

ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശം പാലിച്ച്കൊണ്ട് വാർഡ് മെമ്പർ ടി.വി. നളിനി , കൃഷി അസിസ്റ്റന്റ് എ.വി. രാധാകൃഷ്ണൻ , വാർഡ് കൺവീനർ നാരായണൻ , പാടശേഖര സെക്രട്ടറി കുഞ്ഞികൃഷ്ണൻ എന്നിവർ പങ്കെടുത്തു.