കാഞ്ഞങ്ങാട്: ലോക്ക് ഡൗൺ നിയന്ത്രണത്തിന്റെ ഭാഗമായി മാവുങ്കാൽ ശ്രീമദ് പരശ്ശിവ വിശ്വകർമ്മ ക്ഷേത്രത്തിൽ ഏപ്രിൽ 28, 29, 30 തീയ്യതികളിൽ നടത്തുവാൻ തീരുമാനിച്ച പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ അന്നദാനം അടക്കമുള്ള എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കി പൂജാ ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തുമെന്ന് സെക്രട്ടറി അറിയിച്ചു..30ന് വൈകിട്ട് 6.30 മുതൽ 7.30 വരെ അവരവരുടെ ഭവനങ്ങളിൽ പ്രത്യേക പ്രാർത്ഥനയും നടക്കും. ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തലേക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.