കാഞ്ഞങ്ങാട് പടന്നക്കാട് ഒഴിഞ്ഞവളപ്പിൽനിന്ന്‌ 75 കിലോ പഴകിയ മീൻ പിടികൂടി നശിപ്പിച്ചു. അടുത്ത ദിവസങ്ങളിലായി ആവിക്കര, കോട്ടച്ചേരി, എന്നിവിടങ്ങളിൽ നിന്നെല്ലാം ഫോർമാലിൻ കലർത്തിയ മീൻ പിടികൂടിയിരുന്നു.

25 കിലോ മത്തി, 35 കിലോ ചെമ്മീൻ, 15 കിലോ നങ്ക് എന്നിവയാണ് പിടികൂടിയത്. ഫുഡ് സേഫ്റ്റി ഡിപ്പാർട്ടുമെൻ്റും ഫിഷറീസ് വകുപ്പുമാണ് റെയ്ഡിന് നേതൃത്വം കൊടുത്തത്. ഫിഷറീസ് ഡി ഡി പി വി സതീശൻ, ഫുഡ് സേഫ്റ്റി ഓഫീസർ ഹേമാംബിക, ക്ലർക്ക് രാജേഷ്, പി വി രാജു, ഡ്രൈവർ രാഘവൻ എന്നിവരാണ് സംഘത്തിലുണ്ടായത്.