കണ്ണൂർ: കൊവിഡ്-19 ന്റെ വ്യാപനത്തെ തുടർന്ന് ആശങ്കയിലും പ്രതിസന്ധിയിലും കഴിയുന്ന പ്രവാസി മലയാളികൾക്കായി കേരള പ്രവാസികാര്യ വകുപ്പ് പ്രഖ്യാപിച്ച വിവിധ സഹായധനങ്ങൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീംചേലേരി ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്കയച്ച ഇ-മെയിൽ സന്ദേശത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.