കണ്ണൂർ: കൊവി‌ഡ് -19 കാലത്ത് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സന്നദ്ധം പാസ് വിതരണത്തിൽ രാഷ്ട്രീയ പക്ഷപാതം കാട്ടുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്.
ആയിരക്കണക്കിന് ബി.ജെ.പി പ്രവർത്തകർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് സെക്രട്ടറിമാർ ബി.ജെ.പി പ്രവർത്തകർക്ക് പാസ് അനുവദിക്കുന്നില്ല. വാർഡ് മെമ്പർമാരുടെയോ പ്രസിഡന്റിന്റെയോ സമ്മതപത്രം വേണമെന്നാണ് പറയുന്നത്. പ്രശ്‌നം നിരവധി തവണ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.