പാനൂർ: അണിയാരം മുട്ടുംകാവ് റോഡ് നിർമ്മാണത്തിൽ വൻ അഴിമതി നടത്തിയെന്ന് ലീഗിലെ ഒരു വിഭാഗം പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നുവെന്നാരോപിച്ച് മുൻ പാനൂർ നഗരസഭാദ്ധ്യക്ഷ കെ.വി റംല പാനൂർ പോലീസിൽ പരാതി നല്കി. .പുല്ലൂക്കര സ്വദേശിയായ പി.പി.സി ജംഷിദിനെതിരെയാണ് പരാതി നല്കിയത് .സംഭവത്തിന് പിന്നിൽ വ്യക്തിഹത്യ ചെയ്യുകയെന്ന ഉദ്ദേശമാണെന്നും കെ.വി. റംല പറഞ്ഞു.