മട്ടന്നൂർ: മട്ടന്നൂർ നഗരസഭ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒന്നാംഘട്ടമായി പത്ത്‌ ലക്ഷം രൂപ നൽകി. നഗരസഭാ ചെയർമാൻ അനിതാ വേണുവിൽനിന്ന്‌ മന്ത്രി ഇ.പി. ജയരാജൻ ചെക്ക്‌ ഏറ്റുവാങ്ങി. നഗരസഭയിലെ എൽ.ഡി.എഫ്‌. കൗൺസിലർമാരുടെ ഒരുമാസത്തെ അലവൻസായ രണ്ട്‌ ലക്ഷം രൂപയും ദുരിതാശ്വാസ ഫണ്ടിലേക്ക്‌ നൽകി. ബാലസംഘം ഏരിയാ കമ്മിറ്റി വിഷുക്കൈനീട്ടത്തിൽനിന്ന്‌ സ്വരൂപിച്ച 68122 രൂപ ഏരിയാ സെക്രട്ടറി വിഷ്‌ണു പാറായി മന്ത്രി ഇ.പി. ജയരാജന്‌ കൈമാറി.