പയ്യന്നൂർ: കരിവെള്ളൂർ പെരളം ചീററയിൽ ബോംബുകളടക്കമുള്ള ആയുധ ശേഖരം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് സി.പി.എം പെരളം സൗത്ത് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ജനങ്ങൾ ഒന്നാകെ മുഴുകിയിരിക്കുമ്പോൾ ഇരുട്ടിന്റെ മറവിൽ ദുഷ്ടശക്തികൾ നടത്തുന്ന ഇത്തരം പ്രവർത്തികൾ സമാധാനം ആഗ്രഹിക്കുന്നവരിൽ ഭീതി പടർത്തിയിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പ്രദേശത്ത്തെരവ് നായകൾക്ക് വെട്ടേൽക്കുന്നതായി വാർത്ത ഉണ്ടായിരുന്നു. മിണ്ടാപ്രാണികൾക്ക് വെട്ടേൽക്കുന്നതും ആയുധശേഖരം പിടികൂടിയതുമായി ചേർത്ത് വായിക്കുമ്പോൾ സംഭവo ഒറ്റപ്പെട്ടതാവാനിടയില്ലെന്ന് ജനങ്ങൾ സംശയിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.