പയ്യന്നൂർ: കെ.എസ്.എസ്.പി.എ. പയ്യന്നൂർ മണ്ഡലം കമ്മിറ്റി പയ്യന്നുർ മുനിസിപ്പാലിറ്റി കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യ വിഭവങ്ങൾ നൽകി. ചെയർമാൻ ശശി വട്ടക്കൊവ്വൽ ഏറ്റു വാങ്ങി .

ടി.വി. ഗംഗാധരൻ, കെ.വി. ഭാസ്കരൻ, ടി. കുഞ്ഞികൃഷ്ണൻ, രാജഗോപാലൻ, മോഹനൻ പുറച്ചേരി, പി. ലളിത , പി.വി. ശ്രീനിവാസൻ, എൻ. ലക്ഷ്മണൻ, ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ സംബന്ധിച്ചു.

രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രകമ്മറ്റി അരി, പച്ചക്കറി, അനാദി തുടങ്ങിയ ഭക്ഷ്യ സാധനങ്ങൾ രാമന്തളി പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകി. ബാബു അന്തിത്തിരിയൻ, ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരിൽ നിന്നും, പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദൻ, ,പഞ്ചായത്തംഗം ടി. ജനാർദ്ദനൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് വി.വി ജനാർദ്ദനൻ, പി.വി.മാധവൻ കാരണവർ, കെ.കൃഷ്ണൻ , എം.വി.ഗിരീശൻ തുടങ്ങിയവർ സംബന്ധിച്ചു.