കണ്ണൂർ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാനാകാതെ സംസ്ഥാനത്ത് കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികൾക്കായി കൗൺസലിംഗ് സംവിധാനം ആരംഭിച്ചു. ഇരിട്ടി അസിസ്റ്റന്റ് ലേബർ ഓഫീസറുടെ പരിധിയിലുള്ള അഞ്ച് ക്യാമ്പുകളിലായി 218 തൊഴിലാളികൾക്ക് കൗൺസലിംഗ് നൽകി.
ഭക്ഷണം, താമസം, മെഡിക്കൽ പരിശോധനാ സംവിധാനം തുടങ്ങി തൊഴിലാളികളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനൊപ്പമാണ് മാനസികാരോഗ്യം ലക്ഷ്യമിട്ട് കൗൺസലിംഗ് സംവിധാനം ഒരുക്കിയത്.