കണ്ണൂർ: ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് യഥാസമയം നടപടികൾ സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചീഫ് രജിസ്ട്രാർ സർക്കുലർ പുറപ്പെടുവിച്ചു.
ലോക് ഡൗൺ അവസാനിക്കുന്ന ദിവസം റിപ്പോർട്ടിംഗ് കാലാവധി കഴിയുന്ന ജനന -മരണങ്ങൾ ലോക് ഡൗൺ കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം റിപ്പോർട്ട് ചെയ്ത് രജിസ്റ്റർ ചെയ്യാം. കൂടാതെ ടെലഫോൺ മുഖേനെയോ, ഇ മെയിൽ മുഖേനയോ വാക്കാലോ നൽകിയ വിവരങ്ങൾ യഥാസമയം ഇൻവേഡ് ചെയ്യുന്നതിനും ലോക് ഡൗൺ അവസാനിക്കുന്നതിന്റെ അടുത്ത ദിവസം റിപ്പോർട്ട് വാങ്ങി തദ്ദേശ സ്ഥാപന രജിസ്ട്രാർമാർ രജിസ്‌ട്രേഷൻ നടത്തണം.